ഒറ്റപ്പാലം: ഭീഷണി സഹിക്കാനാവുന്നില്ല. രക്ഷതേടി സ്ഥാനാർഥി ഹൈക്കോടതിയിൽ. ഒരുവർഷത്തിലധികമായി അജ്ഞാത മൊബൈൽ നമ്പറുകളിൽനിന്നു വിളിച്ച് അസഭ്യം പറയലും ഭീഷണിയും പതിവായ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് നേതാവും സ്ഥാനാർഥിയുമായ പി.എം.എ. ജലീൽ ഹൈക്കോടതിയെ സമീപിച്ചത്.
പത്തുദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് സൈബർ സെല്ലിനു ഹൈക്കോടതി നിർദേശം നൽകി. സ്ഥാനാർഥിയായതോടെ ഭീഷണി വർധിച്ചെന്നും പൊറുതിമുട്ടിയാണ് താൻ ഹൈക്കോടതിയെ സമീപിച്ചതെന്നും ജലീൽ പറഞ്ഞു.